കൊല്ലം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടത് തരംഗത്തിൽ ഉലയാതെ യു.ഡി.എഫിനൊപ്പമായിരുന്നു വെട്ടിക്കവല. കോൺഗ്രസിന്റെ ബ്രിജേഷ് എബ്രഹാം, കേരളാ കോൺഗ്രസ് ബിയുടെ രാജേഷ് ജോൺ, ബി.ജെ.പിയുടെ വയയ്ക്കൽ സോമൻ എന്നിവരാണ് മത്സര രംഗത്ത്. വെട്ടിക്കവല പഞ്ചായത്തിലെ 21 വാർഡുകളും മേലിലയിലെ 15 വാർഡുകളും മൈലം പഞ്ചായത്തിലെ ഒരു വാർഡും ഉമ്മന്നൂർ പഞ്ചായത്തിലെ 11 വാർഡുകളും അടങ്ങുന്നതാണ് വെട്ടിക്കവല ഡിവിഷൻ. ഡി.സി.സി ജനറൽ സെക്രട്ടറി ബ്രിജേഷ് എബ്രഹാം 2010ൽ ഇതേ ഡിവിഷനിൽ നിന്ന് വിജയിച്ചിരുന്നു. അന്ന് കേരളാ കോൺഗ്രസ് ബിയുടെ ഭാഗമായിരുന്ന ബ്രിജേഷ് പിന്നീടാണ് കോൺഗ്രസിലെത്തിയത്.
മേലില പഞ്ചായത്തംഗമായിരുന്ന രാജേഷ് ജോൺ അടുത്തിടെയാണ് കോൺഗ്രസിൽ നിന്ന് കേരളാ കോൺഗ്രസ് ബിയിലെത്തിയത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു. ബി.ജെ.പി കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ പാർട്ടി മുൻ ജില്ലാ സെക്രട്ടറിയാണ്. വെട്ടിക്കവലയിൽ അട്ടിമറി വിജയത്തിനായാണ് എൽ.ഡി.എഫും ബി.ജെ.പിയും പരിശ്രമിക്കുന്നത്.
2015ലെ വോട്ട് നില
സരോജിനി ബാബു (കോൺഗ്രസ്): 20,751
കെ. ലക്ഷ്‌മികുട്ടി (കേരളാ കോൺഗ്രസ് ബി): 19,633
കെ. സന്ധ്യാമോൾ (ബി.ജെ.പി): 7,816