udf
കോവിഡ് നെഗറ്റീവ് ആയ സ്ഥാനാർത്ഥി നെൽസൺ സെബാസ്റ്റ്യൻ.

പുനലൂർ: കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിന്റെ സന്തോഷത്തിലാണ് സ്ഥാനാർത്ഥി നെൽസൺ സെബാസ്റ്റ്യൻ. നാളെ മുതൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാം. പുനലൂർ നഗരസഭയിലെ നേതാജി വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ പ്രതിപക്ഷ നേതാവുമായിരുന്ന നെൽസൺ സെബാസ്റ്റ്യൻ കൊവിഡ് ബാധിച്ചതോടെ വീട്ടിനുളളിലിരുന്ന് നവമാദ്ധ്യമങ്ങൾൾ വഴിയാണ് വോട്ട് അഭ്യർത്ഥിച്ചിരുന്നത്. ഇതിനിടെ യു.ഡി.എഫ് പ്രവർത്തകർ സ്ഥാനാർത്ഥിക്ക് വേണ്ടി വാർഡിൽ ചുവരെഴുത്തും പോസ്റ്റർ പതിപ്പിക്കലും അടക്കമുളള വാശിയേറിയ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശാസ്താംകോണം വാർഡിൽ നിന്നും വിജയിച്ച നെൽസൺ സെബാസ്റ്റ്യൻ 5വർഷം നഗരസഭയിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചിരുന്നു. നെടുങ്കയം വാർഡിലെ താമസക്കാരനായ ഇദ്ദേഹം ഇത്തവണ നേതാജി വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്.ഇടത് മുന്നണിയിലെ അജി ആന്റണിയും എൻ.ഡി.എയിലെ സന്തോഷ് കുമാറും മത്സര രംഗത്തുണ്ട്.