bsnl


കൊ​ല്ലം​:​ ​കൊ​വി​ഡി​ൽ​ ​പൊ​ലി​ഞ്ഞു​പോ​യ​ ​വോ​ട്ടു​പി​ടി​ത്ത​ത്തെ​യോ​ർ​ത്ത് ​വി​ഷ​മി​ക്കു​ന്ന​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളേ,​ ​നി​ങ്ങ​ളു​ടെ​ ​ശ​ബ്ദം​ ​ചി​ല​പ്പോ​ൾ​ ​നി​ങ്ങ​ളു​ടെ​ ​ത​ല​വ​ര​ ​മാ​റ്റി​യേ​ക്കാം.​ ​ബി.​എ​സ്.​എ​ൻ.​എ​ല്ലാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​ശ​ബ്ദ​ത്തി​ൽ​ ​ഫോ​ണി​ലൂ​ടെ​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.​ ​ഇ​തി​നാ​യി​ ​സ​മ​യം​ ​ക​ള​ഞ്ഞ് ​ഫോ​ണി​ൽ​ ​നേ​രി​ട്ട് ​വി​ളി​ക്ക​ണ​മെ​ന്നു​മി​ല്ല,​ ​റെ​ക്കാ​ഡ് ​ചെ​യ്ത​ ​ശ​ബ്ദ​സ​ന്ദേ​ശം​ ​'​ബ​ൾ​ക്ക് ​വോ​യ്‌​സ് ​കാ​ൾ​ ​ഫെ​സി​ലി​റ്റി​"​യി​ലൂ​ടെ​യാ​ണ് ​വോ​ട്ട​ർ​മാ​രി​ലെ​ത്തി​ക്കു​ന്ന​ത്.​ ​അ​ര​മി​നി​ട്ടാ​ണ് ​കാ​ൾ​ ​സ​മ​യം.
സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ​ത​ന്റെ​ ​പ​രി​ധി​യി​ലെ​ ​വോ​ട്ട​ർ​മാ​രു​ടെ​ ​ന​മ്പ​രു​ക​ളി​ലേ​ക്ക് ​സ്വ​ന്തം​ ​ശ​ബ്ദ​ത്തി​ൽ​ ​ഒ​രേ​ ​സ​മ​യം​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കാ​നാ​കും.​ ​
സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​യും​ ​അ​ണി​ക​ളു​ടെ​യും​ ​മൊ​ബൈ​ലി​ൽ​ ​വി​ളി​ക്കു​മ്പോ​ൾ​ ​കേ​ൾ​ക്കാ​വു​ന്ന​ ​റെ​ക്കാ​ഡ് ​ചെ​യ്‌​ത​ ​റിം​ഗ് ​ബാ​ക്ക് ​ടോ​ൺ​ ​സൗ​ക​ര്യ​വും​ ​ല​ഭ്യ​മാ​ണ്.​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കു​ന്ന​ ​ഗാ​ന​ങ്ങ​ളോ​ ​സ​ന്ദേ​ശ​മോ​ ​ഇ​തി​നു​പ​യോ​ഗി​ക്കാം.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​യോ​ ​വ​ര​ണാ​ധി​കാ​രി​യു​ടെ​യോ​ ​അ​നു​മ​തി​പ​ത്ര​ത്തോ​ടൊ​പ്പം​ ​റെ​ക്കാ​ഡ് ​ചെ​യ്‌​ത​ ​ശ​ബ്ദ​സ​ന്ദേ​ശ​വു​മാ​യി​ ​തൊ​ട്ട​ടു​ത്ത​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​ഉ​പ​ഭോ​ക്തൃ​ ​സേ​വ​ന​കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ൽ​ ​സേ​വ​നം​ ​ല​ഭി​ക്കും.


നി​ര​ക്ക്
​ ​ റിം​ഗ് ​ബാ​ക്ക് ​ടോ​ൺ​-​ 42​ ​രൂപ
​ ​ ബ​ൾ​ക്ക് ​വോ​യ്‌​സ് ​കാ​ൾ​-​ 50​ ​പൈ​സ​

​(​ഒ​രു​ ​ന​മ്പ​രി​ന്)