പുനലൂർ: തെന്മല പഞ്ചായത്തിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെഷൻ തെന്മല എസ്.ആർ.പാലസ് ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി.ഉദ്ഘാടനം ചെയ്തു.ആർ.എസ്.പി.ജില്ലാ കമ്മിറ്റി അംഗം ബി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.മുൻ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ഭാരതീപുരം ശശി,കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ്, മുൻ എം.എൽ.എ.പുനലൂർ മധു, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.നാസർഖാൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, എസ്.ഇ.സഞ്ജയ്ഖാൻ, എ.കെ.നസീർ, എ.ടി.ഫിലിപ്പ്, ഷിബു കൈമണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ഇടമൺ ഇസ്മയിൽ, എം.നാസർഖാൻ, മാമ്പഴത്തറ രാജൻ(രക്ഷാധികാരികൾ), എ.ടി..ഫിലിപ്പ്, ഷിബു കൈമണ്ണിൽ(ചെയർമാൻമാർ), ബി.വർഗീസ്, സ്റ്റാർസി രത്നാകരൻ(കൺവീനർമാർ), കെ.രജശേകരൻ നായർ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.