ഓച്ചിറ: നീണ്ട 35 വർക്ഷത്തെ ഇടവേളയ്ക്കുശേഷം ലഭിച്ച ഭരണം നിലനിറുത്തുന്നതിനായി യു.ഡി.എഫും അഞ്ച് വർഷം മുമ്പ് നഷ്ടപെട്ട ഭരണം തിരിച്ച് പിടിക്കുന്നതിനായി എൽ.ഡി.എഫും ഇക്കുറി ഭരണസമിതിയിൽ പ്രാതിനിദ്ധ്യം ഉറപ്പിക്കുമെന്ന വാശിയിൽ എൻ.ഡി.എയും ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കി ഓച്ചിറയിൽ മത്സരിക്കുകയാണ്. പ്രസിഡന്റ് പദവി വനിതാസംവരണമാണ്. ഇതിനായി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, മുൻ ഗ്രാമപഞ്ചായംഗങ്ങൾ ഉൾപ്പടെ ജനസമ്മതിയുള്ള നേതാക്കളെയാണ് മുന്നണികൾ മത്സരരംഗത്ത് അണിനിരത്തിയിരിക്കുന്നത്. കഴിഞ്ഞ 17 അംഗ ഭരണസമിതിയിൽ യു.ഡിഎഫിന് 10 ഉം എൽ.ഡി.എഫിന് 7ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. വയനകം 5ാം വാർഡിൽ യു.ഡി.എഫിലെ ഘടക കക്ഷികളായ കോൺഗ്രസും ആർ.എസ്.പിയും പരസ്പരം മത്സരിക്കുന്നു.
സ്ഥാനാർത്ഥികൾ യു.ഡി.എഫ്
1. അൻസർ.എ. മലബാർ, 2. സന്തോഷ് തണൽ, 3. ഇ. ലത്തീഫബീവി, 4. ഗീത രാജു, 5. ബി.എസ്. വിനോദ്, 6. ഇന്ദുലേഖ രാജീവ്, 7. മിനി പൊന്നൻ, 8, മാളു സതീശ്, 9. എൻ. കൃഷ്ണകുമാർ, 10, എസ്. ഗീതാകുമാരി, 11. പ്രീത ദേവരാജ്, 12, ദിലീപ് ശങ്കർ, 13. കെ. ശോഭകുമാർ,. 14. ലേഖ ദിനേശ്, 15. അർ.വി. വിശ്വകുമാർ, 16, ചിത്ര വിനോദ്, 17. റാണികലാ സാഗർ.
എൽ.ഡി.എഫ്.
1. ആർ.ഡി പത്മകുമാർ, 2. എ. അജ്മൽ, 3. ഹൗലത്ത് ബീവി, 4. സി. ഉഷ, 5. ബി. ശ്രീദേവി, 6. ആർ. വിജയലക്ഷ്മി, 7. പ്രസന്ന, 8, ലൈല കാസിം, 9, മഞ്ഞിപ്പുഴ വിശ്വനാഥപിള്ള, 10. ആര്യ ബാബു, 11. ശ്രീലത പ്രകാശ്, 12. വിശ്വനാഥൻ കണ്ടിത്തറ, 13. പി. ജയകുമാർ, 14. അനിജ, 15. സന്തോഷ് ആനേത്ത്, 16. സുചേതന, 17. ബി.സരസ്വതി.
എൻ.ഡി.എ
1. ശാന്തമ്മ, 2. ശ്യാം, 3. വിനിഷ, 4. ബിജി അമ്പിയിൽ, 5. ഷിജു, 6. സജിത ബാബു, 7. സീജ, 8. ശ്രീലക്ഷ്മി, 9. ആർ. അനൂപ്, 10. ആര്യ ഓമനകുട്ടൻ, 11. ശ്രീനാ സുരേന്ദ്രൻ, 12. ഉഷ ഉദയൻ, 13. അഭിലാഷ് കുമാർ, 14. ശരത് മോഹൻ, 15. ചന്ദ്രൻ കൈപ്പള്ളിൽ, 16. ശ്രീജ, 16. നിഷ പ്രദീപ്.