spinning
പെൻഷണേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സഹകരണ സ്പിന്നിംഗ് മിൽ പടിക്കൽ ആരംഭിച്ച റിലേ സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു

ചാത്തന്നൂർ : കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിലെ പെൻഷനായ 130 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് പെൻഷണേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്പിന്നിംഗ് മിൽ പടിക്കൽ റിലേ സത്യാഗ്രഹം ആരംഭിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി സത്യാഗ്രഹം നടത്തുന്ന സോമൻ, ശ്രീകണ്ഠൻ എന്നിവരെ ഹാരാർപ്പണം ചെയ്തുകൊണ്ട് റിലേ സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫോറം പ്രസിഡന്റ് കിഷോർ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു നേതാവ് സുൽഫി, എ.ഐ.ടി.യു.സി നേതാവ്‌ ജയിൻകുമാർ, കോൺഗ്രസ് നേതാക്കളായ നടയ്ക്കൽ ശശി, അഭിലാഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഫോറം സെക്രട്ടറി രവിവർമ്മ സ്വാഗതവും റഹീം നന്ദിയും പറഞ്ഞു.