c

കൊല്ലം: ജില്ലയിൽ ഡിസംബർ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിൽ 55 ഡിവിഷനുകളിലായി 231 സ്ഥാനാർത്ഥികളാണുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ അയത്തിൽ ഡിവിഷനിലാണ് (8 പേർ). തൊട്ടുപിന്നിൽ കല്ലുന്താഴം, കയ്യാലയ്ക്കൽ, കന്റോൺമെന്റ് ഡിവിഷനുകളാണ് (7പേർ വീതം). മൂന്നു സ്ഥാനാർത്ഥികൾ മാത്രമുള്ള 22 ഡിവിഷനുകളുണ്ട്.
കോർപ്പറേഷനിലെ 28 വാർഡുകളാണ് വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നത്. ജനറൽ, സംവരണ ഡിവിഷനുകളിലായി ആകെ 115 വനിതകളാണ് മത്സരരംഗത്തുള്ളത്. ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥികൾ ഇല്ല. ആകെ 325 പേരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. 94 പേർ പത്രിക പിൻവലിച്ചു.