nc
വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന കാർഷിക സമ്മേളനം എ എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

തഴവ: വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ കാർഷിക സമ്മേളനം നടത്തി. സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാഘാടനം ചെയ്തു. മുഞ്ഞിനാട് രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ, ആർ.സോമൻ പിള്ള, എ.വിജയൻ പിള്ള എന്നിവർ സംസാരിച്ചു. ദിലീപ് കുറുങ്ങപ്പള്ളി സ്വാഗതവും പുഷ്പദാസ് നന്ദിയും പറഞ്ഞു. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, ട്രഷറർ വിമൽ ഡാനി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.