കൊട്ടാരക്കര: കോൺഗ്രസ് കൊട്ടാരക്കര മണ്ഡലം കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും കോൺഗ്രസ് ഭവനിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജൻബാബു അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം പൊടിയൻ വർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ, യു.ഡി.എഫ് ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര, ബ്ളോക്ക് പ്രസിഡന്റ് ഒ.രാജൻ, ഷാഹുൽ ഹമീദ്, ഷിജു പടിഞ്ഞാറ്റിൻകര തുടങ്ങിയവർ സംസാരിച്ചു. 29 ഡിവിഷനുകളിലെയും യു.ഡി.എഫ് സ്ഥാനാർത്ഥികളും നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു.