greeshma-25

മ​യ്യ​നാ​ട്: വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. മ​യ്യ​നാ​ട് കൊ​ച്ചുതൊ​ടി​യിൽ വീ​ട്ടിൽ വി​നീ​തി​ന്റെ ഭാ​ര്യ​യും പ​രേ​ത​നാ​യ മോ​ഹ​ന​ന്റെ​യും ഗീ​ത​യു​ടെ​യും മ​കൾ ഗ്രീ​ഷ്​മയാണ് (25) മരിച്ചത്.

ശനിയാഴ്ചയാണ്ഗ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിച്ചത്. ഞായറാഴ്ച വൈകിട്ട് ഗ്രീഷ്മ പെൺകുഞ്ഞിന് ജന്മം നൽകി. ലേബർ റൂമിൽ തന്നെ തുടരുകയായിരുന്ന ഗ്രീഷ്മ ഒരു മണിക്കൂർ കഴി‌ഞ്ഞപ്പോൾ മരിച്ചു. ശ്വാസതടസത്തെ തുടർന്ന് പെൺകുഞ്ഞ് ഐ.സി.യുവിലാണ്. ഗ്രീഷ്മയുടെ മൃതദേഹം മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിലേ മരണകാരണം വ്യക്തമാകൂ. സ​ച്ചിൻ മൂത്തമകനാണ്. സ​ഹോ​ദ​രൻ അ​നൂ​പ്.