പത്തനാപുരം : കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ മഞ്ചള്ളൂരിലെ വസതിയിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി. ഓഫീസ് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസിന് സമീപം പൊലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധയോഗം കെ.പി.സി.സി നിർവാഹകസമിതിയംഗം സി.ആർ.നജീബ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ്
ചെമ്പനരുവി മുരളി അദ്ധ്യക്ഷത വഹിച്ചു.ബാബു മാത്യു, ജെ.എൽ.നസീർ, കെ.അനിൽ, പള്ളിത്തോപ്പിൽ ഷിബു,സിജോ ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.