കൊല്ലം: ആരാകും വിജയ വിളംബരം നടത്തുകയെന്ന് കാത്തിരിക്കുകയാണ് കുണ്ടറ. സി.പി.എമ്മിന്റെ സി. ബാൾഡുവിൻ, കോൺഗ്രസിന്റെ കെ. ബാബുരാജൻ, ബി.ഡി.ജെ.എസിന്റെ എസ്. ശ്രീമുരുകൻ എന്നിവരാണ് മത്സരരംഗത്ത്.
കുണ്ടറ പഞ്ചായത്തിലെ 13 വാർഡുകൾ, മൺറോത്തുരുത്തിലെ 13, കിഴക്കേകല്ലടയിലെ 15, പേരയത്തെ 14 എന്നിങ്ങനെ 55 വാർഡുകൾ ചേരുന്നതാണ് കുണ്ടറ ഡിവിഷൻ. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും കർഷക സംഘം ജില്ലാ സെക്രട്ടറിയുമാണ് സി. ബാൾഡുവിൻ. ജില്ലാ പഞ്ചായത്തിന്റെ ആദ്യ രൂപമായ ജില്ലാ കൗൺസിലിൽ അംഗമായിരുന്നു.
കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ കുണ്ടറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗമായും യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ബി.ഡി.ജെ.എസ് കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റാണ് എൻ.ഡി.എ സ്ഥാനാർത്ഥി എസ്. ശ്രീമുരുകൻ. തേവലപ്പുറം കണ്ണങ്കോട്ട് അർദ്ധനാരീശ്വര ക്ഷേത്രത്തിലെ മേൽശാന്തിയാണ്. കുണ്ടറ നിലനിറുത്തുമെന്ന് എൽ.ഡി.എഫ് വിശ്വാസം പ്രകടിപ്പിക്കുമ്പോൾ ജനങ്ങൾ മാറി ചിന്തിക്കുമെന്ന ഉറപ്പിലാണ് എൻ.ഡി.എ, യു.ഡി.എഫ് ക്യാമ്പുകൾ.
2015ലെ വോട്ട് നില
1. ജൂലിയറ്റ് നെൽസൺ (സി.പി.എം) : 18,210
2. അനിജ ബിൽസൺ (കോൺഗ്രസ്) : 15,981
3. ഷീജ.ആർ. പിള്ള (ബി.ജെ.പി): 5,280