vanitha

കൊല്ലം: ഗ്രാമപഞ്ചായത്തുകളിലെ മത്സരം മുറുകിയപ്പോൾ വീറും വാശിയുമായി മുന്നിലെത്തിയത് വനിതകൾ. പ്രചാരണത്തിലും ഇവർ ബഹുദൂരം മുന്നേറിയെന്ന് ഇന്റലിജൻസും വെളിപ്പെടുത്തുന്നു.
68 ഗ്രാമപഞ്ചായത്തുകളിലായി 4,408 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത്. ഇതിൽ 2,347 പേരും വനിതകളാണ്.

അൻപത് ശതമാനം വനിതാ സംവരണത്തിനൊപ്പം ജനറൽ സീറ്റുകളിലും വനിതകൾ മത്സരിക്കുന്നതിനാലാണിത്. ഔദ്യോഗിക രാഷ്ട്രീയ പാർട്ടികളാണ് കൂടുതലും വനിതകളെ സ്ഥാനാർത്ഥികളാക്കിയിട്ടുള്ളത്. എന്നാൽ സ്വതന്ത്രരായി മത്സരിക്കുന്ന വനിതകളുടെ എണ്ണം കുറവാണ്.

കഴിഞ്ഞ വർഷം മത്സരിച്ച 410 പേർ ഇത്തവണയും മത്സരിക്കുന്നുണ്ട്. ബാക്കി പുതുമുഖങ്ങളാണ്. പരമാവധി വോട്ട് പിടിക്കാൻ കൂട്ടുകാരികളുമായി വനിതകൾ വോട്ടുപിടിക്കുന്ന കാഴ്ചയാണ് എങ്ങും.