വോട്ട് ഓരോ പൗരന്റെയും മൗലികാവകാശമാണ്. രാഷ്ട്ര നിർമാണത്തിലേക്കുള്ള ഉത്തരവാദിത്വം കൂടിയാണത്. പതിനെട്ട് വയസ് മുതൽ വോട്ട് ചെയ്യുന്നു. നമ്മുടെ വോട്ട് ലഭിക്കുന്നവരുടെ വിജയ - പരാജയങ്ങളല്ല, നമ്മുടെ ഉത്തരവാദിത്വം നിറവേറ്റുന്നതാണ് പ്രധാനം. അതിനാൽ വോട്ട് ചെയ്യാതിരുന്നിട്ടില്ല. ഇക്കുറിയും ചെയ്യും.
- എസ്. രമേശ് കുമാർ, പലചരക്ക് കട വ്യാപാരി കോട്ടമുക്ക് കൊല്ലം