rotary
റോട്ടറി ക്ലബ് ഒഫ് ക്വയിലോണും റോട്ടറി ഫൗണ്ടേഷനും 3211-ാം നമ്പർ റോട്ടറി ഡിസ്റ്റിക്ടും ചേർന്ന് നിർദ്ധനയായ വിധവയ്ക്ക് നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിന്റെ താക്കോൽദാനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിക്കുന്നു

കൊല്ലം : റോട്ടറി ക്ലബ് ഒഫ് ക്വയിലോണും റോട്ടറി ഫൗണ്ടേഷനും 3211-ാം നമ്പർ റോട്ടറി ഡിസ്റ്റിക്ടും ചേർന്ന് നിർദ്ധനയായ വിധവയ്ക്ക് സ്‌നേഹവീട് നിർമ്മിച്ചു നൽകി. മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ താക്കോൽദാനം നിർവഹിച്ചു. മുൻ ഗവർണർമാരായ റൊട്ടേറിയൻ ശിരീഷ് കേശവൻ, റൊട്ടേറിയൻ ഇ.കെ. ലൂക്ക് എന്നിവർ മുഖ്യാതിഥികളായി. റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ പ്രസിഡന്റ് റൊട്ടേറിയൻ എസ്. ഷിബു, സെക്രട്ടറി റൊട്ടേറിയൻ ഹുമയൂൺ താജ്, അസിസ്റ്റന്റ് ഗവർണർ ജോൺ ഡിസിൽവ, മുൻ അസിസ്റ്റന്റ് ഗവർണർ ഡോ. മാനുവൽ പെരീസ് എന്നിവർ പങ്കെടുത്തു.