കരുനാഗപ്പള്ളി : തിരഞ്ഞെടുപ്പിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭ 14-ാം ഡിവിഷൻ യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്തു. ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ കെ.രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, ബിന്ദു ജയൻ, എം.അൻസർ, രാജാ പനയറ , മുഹമ്മദ് ഹുസയിൽ തുടങ്ങിയവർ സംസാരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം മിനി നന്ദി പറഞ്ഞു.