കരുനാഗപ്പള്ളി : ഇരുവൃക്കകളും തകരാറിലായ മരുതൂർകുളങ്ങര തെക്ക്, വട്ടത്തറ പടീറ്റതിൽ രണദീപ് (40)ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് രണദീപ് രോഗം പിടിപെട്ടത്. തിരികെ നാട്ടിൽ എത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്കായി ഒട്ടേറെ പണം ചെലവഴിച്ചു. ഭർത്താവിനെ പരിചരിക്കേണ്ടി വന്നപ്പോൾ ഭാര്യ ഷൈലജക്ക് ഉണ്ടായിരുന്ന ചെറിയ തൊഴിലും നഷ്ടപ്പെട്ടു. ഇതോടെ കുടുംബം ദുരിതത്തിലായി. അടിയന്തരമായി ശസ്ത്രക്രിയ നടത്തി വൃക്ക മാറ്റി വയ്ക്കണമെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഭാര്യ ഷൈലജ വൃക്ക നൽകാൻ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി വേണ്ടിവരുന്ന പണം എങ്ങനെ കണ്ടെത്തണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ഇതുവരെയുള്ള ചികിത്സയ്ക്കായി ഭൂമിയും വീടും പണയപ്പെടുത്തി കഴിഞ്ഞു. പതിനാലും ഒമ്പതും വയസുള്ള രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. ഇവരുടെ ദുരിതം മനസിലാക്കിയ നാട്ടുകാർ സഹായനിധി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്ക് കരുനാഗപ്പള്ളി ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 634801020356.ഐ എഫ് എസ് സി കോഡ്- ഐസിഐസി 0006348. ഗൂഗിൾ പേ-9048678850. മൊബൈൽ -9846274508,9207928035