തഴവ: ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരുതലിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഉപജില്ലാ തല ഉദ്ഘാടനം നടന്നു. ഇതോടനുബന്ധിച്ച് ഉപജില്ലയിലെ കേഡറ്റുകൾ സമാഹരിച്ച പതിനായിരം മാസ്കുകളുടെ വിതരണവും ബോധവത്ക്കരണ ക്ലാസും നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വിജയൻ മാസ്ക് വിതരണോദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് സെക്രട്ടറി കൊടിയാട്ട് രാമചന്ദ്രൻ പിള്ള, ജെ.ആർ.സി ഉപജില്ലാ കൺവീനർ ജെ.ഹരിലാൽ, ജോയിന്റ് കൺവീനർ വിളിയിൽ ഹരികുമാർ , കൗൺസിലർ അരുൺ ചന്ദ്രൻ , റെഡ് ക്രോസ് കേഡറ്റുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.