ഏരൂർ: മലയാളി യുവാവ് ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. അയിലറ പ്ലാവിള വീട്ടിൽ ബഷീറിന്റെയും അസീനാ ബീവിയുടെയും മകൻ മുഹമ്മദ് ഷാനാണ് (24) മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിച്ച മൃതദേഹം ഏരൂർ മുസ്ലീം ജമാ അത്ത് പള്ളിയിൽ കബറടക്കി. ഫാത്തിമ ഏക സഹോദരിയാണ്.