കരുനാഗപ്പള്ളി : കേരളത്തിന്റെ വികസനത്തിനെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് എൽ .ഡി .എഫിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയുടെ വിവിധ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വിവിധ പദ്ധതി കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച കൂട്ടായ്മ ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജഗത് ജീവൻ ലാലി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ സൂസൻ കോടി, ബി സജീവൻ, കെ.എസ്. കമറുദ്ദീൻ മുസലിയാർ തുടങ്ങിയവർ പങ്കെടുത്തു.മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിന് സമീപം സംഘടിപ്പിച്ച സമരം കാപ്പക്സ് ചെയർമാൻ പി .ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. അനിൽ എസ് കല്ലേലിഭാഗം മുഖ്യ പ്രഭാഷണം നടത്തി.ആർ. ശ്രീജിത്ത്, ഷിഹാബ് എസ് .പൈനുംമൂട്, അജിത്ത്, പി .കെ .ജയപ്രകാശ്, വി .രാജൻ പിള്ള, സുനിത തുടങ്ങിയവർ സംസാരിച്ചു. കുലശേഖരപുരം ഗവ:ഹയർ സെക്കൻഡറി സ്കൂളിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ യോഗം പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ഉണ്ണി, വി .പി. ജയപ്രകാശ് മേനോൻ ,ഡി .രാജൻ, ബി .കൃഷ്ണകുമാർ, സുരേന്ദ്രൻ പിള്ള, വി .സുഗതൻ, വസന്താ രമേശ് തുടങ്ങിയവർ പങ്കെടുത്തു.ആലപ്പാട്ട് സംഘടിപ്പിച്ച കൂട്ടായ്മ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി .രാധാമണി ഉദ്ഘാടനം ചെയ്തു.ജി. രാജദാസ് ,ലാൽജി, ബി. എ.ബ്രിജിത്ത്, ബിജു തുടങ്ങിയവർ സംസാരിച്ചു.ക്ലാപ്പനയിൽ ക്ലാപ്പന സുരേഷ്, അബ്ദുൽ ഖാദർ ,ടി .എൻ .വിജയകൃഷ്ണൻ, എം .കെ .രാഘവൻ, സോമൻ പിള്ള, കെ .ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.