nm
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന വനിതാ സമ്മേളനം യു.പ്രതിഭ എം.എൽ.എ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു.

തഴവ: വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വനിതാ സമ്മേളനം നടത്തി.

യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എൽ.കെ. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. ബിന്ദുജയൻ, രാധാമണി, രമാദേവിഅമ്മ എന്നിവർ സംസാരിച്ചു. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, ആദിനാട് മോഹൻ എന്നിവർ നേതൃത്വം നൽകി.