കരുനാഗപ്പള്ളി: ക്ഷീര വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വർഗീസ് കുര്യന്റെ ജന്മശതാബ്ദി ആഘോഷ പരിപാടികൾക്ക് തൊടിയൂർ നോർത്ത് ക്ഷീരോത്പാദക സംഹകരണ സംഘത്തിൽ തുടക്കമായി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സംഘം പ്രസിഡന്റ് ഷിബു.എസ്.തൊടിയൂർ നിർവഹിച്ചു. എ.തങ്ങൾകുഞ്ഞ്, ബി.സത്യദേവൻ പിള്ള, രാജു തോമസ്, ജനാർദ്ധനൻ, രമ,വത്സല, റഷീദാ ബീവി സംഘം സെക്രട്ടറി ബി.മീനു എന്നിവർ പ്രസംഗിച്ചു.