കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം പാവുമ്പാ വടക്ക് 3280-ാം നമ്പർ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ 2-ാം വാർഷികം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി കലാധരന്റെ മുഖ്യകാർമ്മികത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കഴിഞ്ഞ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖയിലെ കുട്ടികൾക്കുള്ള എൻഡോവ്മെന്റുകൾ യൂണിയൻ സെക്രട്ടറി എ.സോമരാജൻ, യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.പി.രാജൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് പി. തുളസി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞു . ശാഖാ വൈസ് പ്രസിഡന്റ് ശശിധരൻ നന്ദിയും പറഞ്ഞു.