പുത്തൂർ: ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 498 -ാം റാങ്കും ഓൾകേരളയിൽ 71 -ാം റാങ്കും നേടി എയിംസ് ഭുവനേശ്വറിൽ അഡ്മിഷൻ ലഭിച്ച പി.എസ്.പൂജയെ എസ്.എൻ.ഡി.പി യോഗം കാരിക്കൽ 1778 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു. ശാഖ പ്രസിഡന്റ് എൻ.യശോധരൻ, സെക്രട്ടറി രാജേന്ദ്രപ്രസാദ്, യുണിയൻ കമ്മിറ്റി അംഗം ജെ.അംബുജാക്ഷൻ, കമ്മിറ്റി അംഗങ്ങാളായ ജയപ്രകാശ്, പട്ടുവിള സദാശിവൻ എന്നിവർ പങ്കെടുത്തു.