തഴവ: കുലശേഖരപുരം കടത്തൂർ 8-ാം വാർഡ് യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. കളരിക്കൽ ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടിയൂർ രാമചന്ദ്രൻ , കെ.ജി രവി, ബിന്ദുജയൻ , നീലി കുളംസദാനന്ദൻ, അലാവുദ്ദീൻ, പെരുമാനൂർരാധാകൃഷ്ണൻ , ഗുരുപ്രസാദ്, സിദ്ദിക് ,അജിഷ് ,കടത്തുർ റഹ്മാൻ എന്നിവർ സംസാരിച്ചു.
ഗോപിനാഥപിള്ള സ്വാഗതവും സ്ഥാനാർത്ഥി നജീബ റിയാസ് നന്ദിയും പറഞ്ഞു.