പുനലൂർ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്യത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിന്റെ ഭാഗമായി പുനലൂർ താലൂക്ക് നിശ്ചലമായി. പുനലൂരിലും സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലെയും വ്യാപാരശാലകൾ പൂർണമായും അടഞ്ഞുകിടന്നു. കെ. എസ്. ആർ. ടി.സി, സ്വകാര്യ ബസുകൾ അടക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. പണിമുടക്കിയ തൊഴിലാളികൾ പുനലൂർ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എ .ആർ. കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം എം. എ.രാജ ഗോപാൽ ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ പി. സജി, വി .എസ്. പ്രവീൺ കുമാർ,അൻവർ, മോഹൻ ദാസ് തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ സത്താർ, എം ഷാജഹാൻ ,സുരേന്ദ്രൻ നായർ, ഷെഹീർ ,അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.