photo
കുട്ടപ്പൻ

കൊട്ടാരക്കര: ജാമ്യകാലാവധി കഴിഞ്ഞിട്ടും കോടതിയിൽ ഹാജരാകാതെ ഒളിവിൽപോയ പ്രതിയെ അറസ്റ്റ് ചെയ്തു. കടയ്ക്കൽ ഇട്ടിവ മഞ്ഞപ്പാറ റോ‌ഡുവിള വീട്ടിൽ കുട്ടപ്പനെയാണ് (35) പുനലൂർ ഡിവൈ.എസ്.പിയുടെ സ്പെഷ്യൽ ടീം അറസ്റ്റ് ചെയ്തത്. പുനലൂർ അടുക്കളമൂലയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇന്ന് കോടതിയിൽ ഹാജരാക്കും.