42 ലക്ഷം രൂപ അനുവദിച്ചു
കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കുന്നു. നിയമവിരുദ്ധമായ മത്സ്യബന്ധന രീതികൾ കണ്ടെത്തുന്നതിനൊപ്പം മത്സ്യവില്പന നടപടികൾ നിരീക്ഷിക്കുകയാണ് ലക്ഷ്യം. ഹാർബറിൽ കാമറ സ്ഥാപിക്കാൻ 42 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിച്ചിട്ടുണ്ട്. കെൽട്രോണിനാണ് നിർവഹണ ചുമതല.
പ്രശ്നങ്ങൾക്ക് പരിഹാരം
കാമറയിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ കോസ്റ്റൽ സ്റ്റേഷനിലും തൊട്ടടുത്തുള്ള ഫിഷറീസ് ഓഫീസിലും നിരീക്ഷിക്കും. നിയമം ലംഘിച്ച് പിടിക്കുന്ന ചെറുമീനുകളെ ഹാർബറിലെത്തിച്ച് രഹസ്യമായി പലപ്പോഴും കച്ചവടം ചെയ്യാറുണ്ട്. പൊലീസിന്റെയും ഫിഷറീസ് ഉദ്യോഗസ്ഥരുടെയും സ്ഥിരം സാന്നിദ്ധ്യം ഹാർബറുകളിൽ ഇല്ലാത്തതിനാൽ പലപ്പോഴും ഇവർ പിടിക്കപ്പെടാറില്ല. ഇതിന് പുറമേ മത്സ്യാവശിഷ്ടങ്ങൾ ഹാർബറിൽ ഉപേക്ഷിച്ച് പോകാറുമുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവും ഇടയ്ക്ക് ഹാർബറിനുള്ളിലെത്തിച്ച് വിൽക്കാറുണ്ട്. കാമറകൾ വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.