ld
ഇടത് മുന്നണിയുടെ നേതൃത്വത്തിൽ പുനലൂരിൽ സംഘടിപ്പിച്ച ലോംഗ് മാർച്ച്

പുനലൂർ:കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കോടികൾ അനുവദിക്കുന്ന കിഫ്‌ബിയെ തകർക്കാനുളള കോൺഗ്രസ്,ബി.ജെ.പി ശ്രമങ്ങളിൽ പ്രതിഷേധിച്ച് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പുനലൂരിൽ ലോംഗ് മാർച്ചും യോഗവും സംഘടിപ്പിച്ചു.ടൗണിലെ വിവിധ മേഖലകളിൽ നിന്നെത്തിയ മാർച്ച് തൂക്ക്പാലത്തിന് സമീപത്ത് സമാപിച്ചു.തുടർന്ന് ചേർന്ന യോഗം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇടത് മുന്നണി നേതാക്കളായ എസ്.ജയമോഹൻ, എസ്.ബിജു, സി.അജയപ്രസാദ്, എം..എ.രാജഗോപാൽ, കെ.രാജശേഖരൻ, എം.എ.നിഷാദ്,കെ.എ.ലത്തീഫ്,ജോബോയ് പേരേര, എസ്.രാജേന്ദ്രൻനായർ, ഇ.കെ.റോസ്ചന്ദ്രൻ, ചാലിയക്കര രാജേഷ് തുടങ്ങിയവർ സംസാരിച്ചു