മുളവന: കോട്ടയ്ക്കകത്ത് വീട്ടിൽ പി. ജോർജ് കുട്ടി (91, റിട്ട്. ഹെഡ്മാസ്റ്റർ, മുളവന ഗവ. എൽ.പി.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പേരയം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: കെ.ജി. മാമച്ചൻ (റിട്ട. പ്രഥമാദ്ധ്യാപകൻ, പാലക്കാട് നെല്ലിയാമ്പതി ഹൈസ്കൂൾ), കെ.ജി. ലീലാമ്മ, കെ.ജി. ജിജിമോൻ (മുളവനയിലെ വ്യാപാരി). മരുമക്കൾ: ഗീത (റിട്ട. പ്രഥമാദ്ധ്യാപിക, എ.വി.ടി സ്കൂൾ, നെല്ലിയാമ്പതി, പാലക്കാട്), ജോയി ചാക്കോ (ബെഥേൽ ശൂരനാട്), വൈ. ശുഭ.