asokan

വെള്ളിമൺ: കേരള കയർ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് വെള്ളിമൺ വടക്കേക്കര പുത്തൻ വീട്ടിൽ (അരവിന്ദാ പ്രസ്) പി. അശോകൻ (67) നിര്യാതനായി. കയർ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മിറ്റി അംഗം, കുഴിയം കയർ സംഘം മുൻ സെക്രട്ടറി, സി.പി.എം പെരിനാട് മുൻ എൽ.സി മെമ്പറായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി (റിട്ട. കെ.എസ്.എഫ്.ഇ). മക്കൾ: ഡോ. കീർത്തി രഞ്ജിത്ത്, കിച്ചു അശോക് (കേരള പൊലീസ് കെ.എ.പി-3, അടൂർ). മരുമക്കൾ: ആർ.ബി. രഞ്ജിത്ത് (ഏരിയാ മാനേജർ, കോട്ടക്ക് മഹീന്ദ്ര), വി.എസ്. വിഷ്ണുമായ (എൽ.ഡി ക്ലാർക്ക്, പഞ്ചായത്ത്).