പുനലൂർ:കടം വാങ്ങിയ പണം തിരിച്ച് നൽകാതിരുന്നതിന്റെ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചു. പുനലൂർ ശിവൻകോവിൽ റോഡിലെ മൂർത്തിക്കാവിന് സമീപം അരുണി(27)നെയാണ് യുവാക്കൾ വീട്ടിൽ കയറി ആക്രമിച്ചത്. അക്രമണത്തിൽ അരുണിന്റെ കൈ ഒടിഞ്ഞു. 22ന് രാത്രിയിലാണ് സംഭവം.എ.എസ്.പി.നിതിൻ രാജിൻെറ നേതൃത്വത്തിലുളള പൊലിസ് അന്വേഷണം ആരംഭിച്ചു. നഗരസഭയിലെ കല്ലുമല സ്വദേശികളായ അലൻ, സുബിൻ, അനന്ദ് എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് എസ്.ഐ മിഥുൻ പറഞ്ഞു. അരുണിന്റെ വീട്ടിൽ എ.എസ്.പി.നിതിൻ രാജിന്റെ നേതൃത്വത്തിലുളള പൊലീസും ഫിഗർപ്രിന്റ് വിദഗ്ദ്ധരും പരിശോധന നടത്തി.