renjith

പരവൂർ: മണിയംകുളം പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറുമണ്ടൽ കോട്ടവിള വീട്ടിൽ രഞ്ചിത്താണ് (30) മരിച്ചത്. ഇന്നലെ വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. രഞ്ചിത്ത് ബൈക്കിൽ പൊഴിക്കരയിലേയ്ക്ക് പോവുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: ശശിധരൻ. അമ്മ: ബേബി. സഹോദരി: രഞ്ചിനി.