കുണ്ടറ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ദേശീയ പണിമുടക്കിനോടനുബന്ധിച്ച് മുക്കടയിൽ ട്രേഡ് യൂണിയനുകൾ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എൽ. സജികുമാർ യോഗം ഉദ്ഘാടനം ചെയ്തു. ടി. ജെറോം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ. അജിത് പ്രസാദ്, അശ്വിൻ ദേവ്, പി.എസ്. പ്രദീപ്, വിനു സി. ശേഖർ, ആർ. വേണുഗോപാൽ, ബൈജു കരീം, ബി. രാമചന്ദ്രൻ, കെ. രാജേന്ദ്രൻ, കെ. സദാനന്ദൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. പെരുമ്പുഴയിൽ നടത്തിയ പ്രകടനത്തിന് ബി. സുജീന്ദ്രൻ, ഡി. ദിനേശ്കുമാർ, വി. നാരായണപിള്ള, പി.ആർ. രാജശേഖരപിള്ള, വിജയകൃഷ്ണൻ നായർ, രാഘവൻ, എസ്.ഡി. അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.