കരുനാഗപ്പള്ളി: നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ബി.ശ്രീകുമാർ, അക്ഷിത.എസ്.ആനന്ദ് എന്നിവരുടെ കുടുംബ കൺവെൻഷനുകൾ എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.ദിനേശ് ലാൽ അദ്ധ്യക്ഷത വഹിച്ചു. യു.കണ്ണൻ, ബി.ശ്രീകുമാർ, അക്ഷിത.എസ്.ആനന്ദ് എന്നിവർ പ്രസംഗിച്ചു.