തൊടിയൂർ: വാഹന യാത്രക്കാരും കാൽനടയാത്രക്കാരും സദാസമയവും സഞ്ചരിക്കുന്ന കല്ലേലിഭാഗം 21-ാം വാർഡിലെ മാളിയേക്കൽ ജംഗ്ഷൻ - വില്ലേജ് ജംഗ്ഷൻ റോഡിലെ വഴിവിളക്കുകൾ മാസങ്ങളായി കത്തുന്നില്ല. രാത്രി വൈകിയാൽ ഇതുവഴി നടക്കാൻപോലും പലരും ഭയക്കുന്നുണ്ട്.ഇരുളിന്റെ മറവിൽ സാമൂഹ്യ വിരുദ്ധശല്യമുണ്ട്. കൂടാതെ മാലിന്യം തള്ളാനും ആളുകൾക്ക് സൗകര്യം വർദ്ധിച്ചതായി പ്രദേശവാസികൾ പറയുന്നു.വെളിച്ചംവന്നാൽ ഇതിനെല്ലാം പരിഹാരമാകും. വഴിവിളക്കുകൾ കത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ട അധികൃതർ അവഗണിച്ചതായും പരാതിയുണ്ട്.