udf-kollam
കൊല്ലം കോർപ്പറേഷൻ കയ്യാലക്കൽ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം : അഴിമതിയിൽ മുങ്ങിയ സർക്കാരിനെതിരായ ജനരോഷം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്ന് യു.ഡി.എഫ് ചെയർമാൻ എം.എം. ഹസൻ പറഞ്ഞു. കൊല്ലം കോർപ്പറേഷനിലേക്ക് കയ്യാലക്കൽ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസാർ മജീദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എ. യൂനുസ് കുഞ്ഞ്, ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രൻ, വാളത്തുംഗൽ രാജഗോപാൽ, സ്ഥാനാർത്ഥി മാജിതാ വഹാബ്, അബ്ദുൽ റഹുമാൻ, തോപ്പിൽ നൗഷാദ്, കമറുദ്ദീൻ, മണക്കാട് നജിമുദ്ദീൻ എന്നിവർ സംസാരിച്ചു.