sabarinadh-1
തെക്കേവിള, ഭരണിക്കാവ് ഡിവിഷനുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തെക്കേവിളയിൽ സംഘടിപ്പിച്ച കുടുംബ സംഗമം കെ.എസ്. ശബരീനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: തെക്കേവിള, ഭരണിക്കാവ് ഡിവിഷനുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തെക്കേവിളയിൽ സംഘടിപ്പിച്ച കുടുംബ സംഗമം കെ.എസ്. ശബരീനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊല്ലം കോർപ്പറേഷനിലെ മാർക്സിസ്റ്റ് ആധിപത്യം അവസാനിപ്പിച്ചെങ്കിൽ മാത്രമേ അഴിമതിക്കഥകൾ പുറത്തു കൊണ്ടുവരാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. ഇരവിപുരം സജീവൻ അദ്ധ്യക്ഷത വഹിച്ചു. അരുൺരാജ്, എ. യൂനുസ് കുഞ്ഞ്, ആദിക്കാട് ഗിരീഷ്, ജി.ആർ. കൃഷ്ണകുമാർ, ശാന്തിനി ശുഭദേവൻ, സ്ഥാനാർത്ഥികളായ എം.എം. സഞ്ജീവ് കുമാർ, ലത എന്നിവർ സംസാരിച്ചു.