കൊല്ലം :കൊല്ലം കോർപ്പറേഷൻ ആശ്രാമം പതിനാലാം ഡിവിഷനിലെ ബി.ജെ.പി സ്ഥാനാർത്ഥി സജിതാനന്ദിന്റെ ഇലക്ഷൻ പ്രചാരണാർത്ഥമുള്ള പ്രൊമോ വീഡിയോയുടെ പ്രകാശനം പ്രൊഫ. വി.ടി. രമ നിർവഹിച്ചു. ആശ്രാമം ഏരിയാ പ്രസിഡന്റ് കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡന്റ് ആഡ്വ. വേണുഗോപാൽ, മണ്ഡലം പ്രസിഡന്റ് സാംരാജ്, ഏരിയാ വൈസ് പ്രസിഡന്റ് ശ്രീകുമാർ, സജിതാനന്ദ്, ഉളിയക്കോവിൽ ഡിവിഷൻ സ്ഥാനാർത്ഥി അഭിലാഷ്, കടപ്പാക്കട ഡിവിഷൻ സ്ഥാനാർത്ഥി കൃപ എന്നിവർ പങ്കെടുത്തു.