പുനലൂർ: എൻ.ഡി.എ പുനലൂർ മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബി.രാധാമണി അദ്ധ്യക്ഷത വഹിച്ചു.ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി.എൻ.ഡി.എ നേതാക്കളായ എസ്.ഉമേഷ്ബാബു, പി.ബാനർജി, ആർ. രാജേഷ്, കാർത്തിക ശശി, മനോജ്, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു .25അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.