കരുനാഗപ്പള്ളി : ഇടതുപക്ഷ ജനാധിപത്യ മുന്നണി കരുനാഗപ്പള്ളി നഗരസഭയിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുടുംബയോഗങ്ങളും വാർഡ് സംഗമങ്ങളും പ്രമുഖ നേതാക്കളുടെ ഡിവിഷൻ തല പര്യടനങ്ങളുമാണ് രണ്ടാംഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. ഒന്നാം ഡിവിഷനിൽ സംഘടിപ്പിച്ച കുടുംബ സംഗമം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. എം സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.നേതാക്കളായ സൂസൻകോടി, പി .കെ. ബാലചന്ദ്രൻ, കെ. എസ്. ഷറഫുദ്ദീൻ മുസ്‌ലിയാർ, ജി. സുനിൽ,എം.സുരേഷ് കുമാർ, സ്ഥാനാർഥികളായ സീമ സഹജൻ, എം .ഷാജി, പി. ശിവരാജൻ തുടങ്ങിയവർ പങ്കെടുത്തു.നഗരസഭ 6,8 ഡിവിഷനുകളുടെ കുടുംബ സംഗമങ്ങളിലും എം .പി പങ്കെടുത്തു. സ്ഥാനാർത്ഥികളായ കോട്ടയിൽ രാജു, പ്രസന്നകുമാർ, ബി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.തൊടിയൂർ പഞ്ചായത്ത് ഒന്നാം വാർഡ്, കുലശേഖരപുരം 13-ാം വാർഡ്, ക്ലാപ്പന 14-ാം വാർഡ്, ഓച്ചിറ 17, 2 എന്നീ വാർഡുകളിലെ കുടുംബ സംഗമങ്ങളും എം .പി ഉദ്ഘാടനം ചെയ്തു.