navas
പോരുവഴിയിൽ യു. ഡി. എഫ് കുടുംബ സംഗമം യു .ഡി. എഫ് കൺവീനർ എം .എം .ഹസൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: യു.ഡി.എഫ് ഭരണത്തിൽ എത്തിയാൽ തദ്ദേശ സ്ഥാപനങ്ങളുടെ സ്വതന്ത്ര അധികാര സ്വഭാവം തിരികെ ഉറപ്പാക്കുമെന്നും അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും യു. ഡി .എഫ് കൺവീനർ എം .എം. ഹസൻ.പോരുവഴി പഞ്ചായത്ത് തല യു .ഡി .എഫ് സ്ഥാനാർത്ഥി സംഗമവും കുടുംബ സംഗമവും ചിറയിൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു .ഡി. എഫ് പഞ്ചായത്ത് ചെയർമാൻ മുഹമ്മദ് ഖുറേഷി അദ്ധ്യക്ഷത വഹിച്ചു. ആർ .ചന്ദ്രശേഖരൻ, എം .വി . ശശികുമാരൻ നായർ, കാഞ്ഞിര വിള അജയകുമാർ, കല്ലട ഗിരീഷ് ,പി .കെ. രവി, തോപ്പിൽ ജമാലുദ്ദീൻ ,കിണറു വിള നാസർ, ആർ .സദാശിവൻപിള്ള, സുഹൈൽ അൻസാരി,വിപിനചന്ദ്രൻ ,പി .എസ്. അനുരാജ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അംബിക വിജയകുമാർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ ലതാ രവി, ഗീത രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. .