udf
പൂയപ്പള്ളി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: പൂയപ്പള്ളി പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ഹസാറാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുന്ദരേശന പിള്ള, ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീലാൽ, കൺവീനർ പി.ഒ.മാണി,

ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എസ്.എസ്.ശരത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഗീതാ ജോർജ് ,സാറാമ്മ ഷാജി, മുഹമ്മദ് ഹാഷിം, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ രേഖ, രാജശേഖരൻ പിള്ള, ജയൻ (രാജേഷ് ), രാജു ചാവടി, മിനി അച്ചു, മായ, പ്രസന്നകുമാർ, ശ്രീകല അനിൽ ,ഗിരീഷ് കുമാർ, വസന്തകുമാരി, ശശികല, സഹദേവൻ, ബിനോയ്, ഇന്ദുലേഖ, സച്ച മജിനു ,വനിതാ ജോൺ,എന്നിവർ പങ്കെടുത്തു.