ഒാടനാവട്ടം: എൻ.ഡി.എ വെളിയം പഞ്ചായത്ത് ത്രിതല തിരഞ്ഞെടുപ്പ് കൺവെൻഷൻ വെളിയം വാഴവിള ഒാഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സുധാകരൻ പരുത്തിയിറ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന. സെക്രട്ടറി ഷാലു കുളക്കട, ഒാടനാവട്ടം മേഖലാപ്രസിഡന്റ് രഞ്ജിത്ത് വിശ്വനാഥൻ, മേഖലാ ജന. സെക്രട്ടറിമാരായ സാബു കൃഷ്ണ, മുരളി മാവിള എന്നിവർ സംസാരിച്ചു.