കരുനാഗപ്പള്ളി: ചവറ ബ്ലോക്ക് പഞ്ചായത്ത് കൊറ്റംകുളങ്ങര ഡിവിഷൻ ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് നേതൃസമ്മേളനം കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചവറ വെസ്റ്റ് ചെയർമാൻ ഡി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ചവറ ഗോപകുമാർ, വി. മനോഹരൻ, കെ.പി. ശങ്കരപ്പിള്ള, വിനു മംഗലത്ത്, എം. സുശീല എന്നിവർ സംസാരിച്ചു. അജയൻ ഗാന്ധിത്തറ സ്വാഗതവും വി.വിജയചന്ദ്രൻ നന്ദിയും
പറഞ്ഞു.