പാരിപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിനെതിരായ വിധിയെഴുത്തുണ്ടാകുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാരിപ്പള്ളി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ. ഷാനവാസ് ഖാൻ, സൂരജ് രവി, നെടുങ്ങോലം രഘു, വിപിനചന്ദ്രൻ, നടയ്ക്കൽ ശശി, അനിൽ പൂതക്കുളം, രാജൻ കുറുപ്പ്, പാരിപ്പള്ളി വിനോദ്, സജീവ് സജിഗത്തിൽ, ബാബ നെല്ലേറ്റിൽ തുടങ്ങിയവർ സംസാരിച്ചു.