snd
എസ്.എൻ.ഡി.പി യോഗംപുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖ പ്രസിഡൻറ്മാർ, സെക്രട്ടറിമാർ എന്നിവരുടെ സംയുക്ത യോഗം യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ വൈസ് പ്രസിഡൻറ് ഏ.ജെ.പ്രദീപ്, സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുടെ സംയുക്ത യോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ്ബാബു, അടുക്കളമൂല ശശിധരൻ, എൻ.സുന്ദരേശൻ, വനിത സംഘം യൂണിയൻ സെക്രട്ടറി ഓമനപുഷ്പാഗദൻ, യൂത്ത്മൂവ് മെന്റ് പുനലൂർ യൂണിയൻ പ്രസിഡന്റ് അഭിലാഷ് കയ്യാണിയിൽ, സെക്രട്ടറി ജി.അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.