vellappalli
വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായതിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ നിർവഹിക്കുന്നു. യോഗം കൗൺസിലർ പി. സുന്ദരൻ, ശ്രീനാരായണ എംപ്ലോയീസ് ഫാറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ, ഫാറം കോ ഓർഡിനേറ്റർ പി.വി. രജിമോൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ, ട്രസ്റ്റ് ബോർഡ് അംഗം അനിൽ മുത്തോടം, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ഷിബു വൈഷ്ണവ്, പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് ജി.ചന്തു, ഫാറം കേന്ദ്രസമിതി സെക്രട്ടറി ഡോ. വി. ശ്രീകുമാർ, ട്രഷറർ ബി. ശിവപ്രസാദ്, ഡോ. എസ്. വിഷ്ണു തുടങ്ങിയവർ സമീപം

കൊല്ലം: സംഘടിത മതശക്തികൾ രാഷ്ട്രീയം കളിച്ച് പൊതുസ്വത്ത് തട്ടിയെടുക്കുന്നത് തടയണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശങ്കേഴ്സ് ആശുപത്രിയുടെ കനകജൂബിലിയും, വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രട്ടറിയായതിന്റെ രജതജൂബിലിയും പ്രമാണിച്ച് ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഗുരുവന്ദനം വിദ്യാഭ്യാസ അവാർഡുദാനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതരത്വം പറഞ്ഞ് മതരാഷ്ട്രീയം കളിക്കുന്ന മുസ്ലീം ലീഗിനെയും കേരളാ കോൺഗ്രസിനെയും പടിയടച്ച് പിണ്ഡം വയ്ക്കാനുള്ള ദൗത്യം മതേതരവാദികൾ ഏറ്റെടുക്കണം. നമ്മുടെ കുട്ടികൾ അറിവും തിരച്ചറിവും നേടിയാലേ ഉന്നതിയിലെത്തൂ. വിദ്യകൊണ്ട് സ്വതന്ത്രരാവുകയെന്ന ഗുരുവിന്റെ വാക്ക് കേൾക്കാത്തതാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കേരളത്തിൽ ജാതിയും മതവുമില്ലാത്ത രാഷ്ട്രീയം ഈഴവ പിന്നാക്ക വിഭാഗങ്ങൾക്ക് മാത്രമാണ്. എൽ.ഡി.എഫിലും യു.ഡി.എഫിലും മതാധിപത്യം വർദ്ധിക്കുന്നു. ആർ. ശങ്കറിന് ശേഷം നമുക്ക് സർക്കാർ തലത്തിൽ എന്ത് ലഭിച്ചു?. മാറിവരുന്ന സർക്കാരുകൾ ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നു. പരസ്പരം കലഹിക്കുകയും നല്ലത് ചെയ്യുന്നവരെ കല്ലെറിയുകയും ചെയ്യുന്ന പ്രവണത നാം മാറ്റണം- വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രട്ടറിയായതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ നിർവഹിച്ചു. എംപ്ലോയീസ് ഫാറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷനായി.

യോഗം കൗൺസിലർ പി. സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽ കുമാർ, ട്രസ്റ്റ് ബോർഡ് അംഗം അനിൽ മുത്തോടം, ഫോറം കേന്ദ്രസമിതി സെക്രട്ടറി ഡോ. വി. ശ്രീകുമാർ, ട്രഷറർ ബി. ശിവപ്രസാദ്, ഡോ. എസ്. വിഷ്ണു, മയ്യനാട് സിനോലിൻ, തട്ടാമല സന്തോഷ്, പേരൂർ മിഥുൻ, പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ജയചന്ദ്രൻ, സെക്രട്ടറി ഡോ.എം.എൻ. ദയാനന്ദൻ, ഡോ. പ്രഭാപ്രസന്നകുമാർ, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ഷിബു വൈഷ്ണവ്, സൈബർ സേന കേന്ദ്ര കമ്മിറ്റി അംഗം അഭിലാഷ് റാന്നി എന്നിവർ സംസാരിച്ചു. എം​പ്ലോ​യീ​സ് ​ഫോറം​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​പി.​വി.​ ​റ​ജി​മോ​ൻ​ ​സ്വാ​ഗ​തം​ ​പറഞ്ഞു.

ഐ.ഐ.ടിയിൽ പ്രവേശനം ലഭിച്ച വി. അഭിരാമി, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ഷിബു വൈഷ്ണവ്, സൈബർ സേന കേന്ദ്ര കമ്മിറ്റി അംഗം അഭിലാഷ് റാന്നി, എസ്.എൻ.ഡി.പി യോഗം സിവിൽ സർവീസ് പരിശീലന പരിപാടിയിൽ വിജയിച്ച ശ്രീമോൻ, ആര്യ ലക്ഷ്മി, എസ്.എൽ.സി.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു.