photo
പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു.

കരുനാഗപ്പള്ളി: പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. അയണിവേലിക്കുളങ്ങര തെക്ക് കൊച്ചുപുരയിൽ ജംഗ്ഷന് സമീപമാണ് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം ഒഴുകുന്നത്. ഒരു മാസത്തോളമായി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട്. നാട്ടുകാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. കായൽ തീരങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമ്പോഴാണ് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത്. വാട്ടർ അതോറിറ്റി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.