photo
എൽ.ഡി.എഫിന്റെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് കൺവെൻഷൻ കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : എൽ.ഡി.എഫിന്റെ ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത് കല്ലേലിഭാഗം ഡിവിഷൻ കൺവെൻഷൻ കെ. സോമപ്രസാദ് എം .പി ഉദ്ഘാടനം ചെയ്തു. അഡ്വ .സുരൻ അദ്ധ്യക്ഷത വഹിച്ചു. സി .പി. എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി .കെ .ബാലചന്ദ്രൻ ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അനിൽ എസ്. കല്ലേലിഭാഗം, പി.കെ. ജയപ്രകാശ്, ഷിഹാബ് എസ്. പൈനുംമൂട്, വി. രാജൻ പിള്ള, ശശിധരൻ പിള്ള, ബ്ലോക്ക് സ്ഥാനാർത്ഥി സുനിത അശോകൻ , ആർ.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

തൊടിയൂർ ഡിവിഷൻ കൺവെൻഷൻ ആർ .രാമചന്ദ്രൻ എം .എൽ .എ ഉദ്ഘാടനം ചെയ്തു. ശശിധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. .ആർ രഞ്ജിത്ത്‌,ജില്ലാ പഞ്ചായത്ത്‌ തൊടിയൂർ ഡിവിഷൻ സ്ഥാനാർത്ഥി അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക്‌ സ്ഥാനാർത്ഥി ടി .രാജീവ്‌, ശ്രീധരൻപിള്ള, അബ്ദുൽ ജബ്ബാർ, ഷിഹാബ് എസ് പൈനുമൂട്, ഗ്രാമപഞ്ചായത്ത്‌ സ്ഥാനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.